Connect with us

Education

ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസം: മന്ത്രി

കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നത വിജയികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുന്ദമംഗലം | ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസമെന്നും നല്ലൊരു സമൂഹത്തെ രൂപപ്പെടുത്താന്‍ വിദ്യ വലിയ ആയുധമാണെന്നും സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആര്‍ കേളു. കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നത വിജയികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഷിക പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പൂര്‍വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി.

പി ടി എ പ്രസിഡന്റ് കെ കെ ഷമീം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം മൂസ്സക്കോയ, ഉനൈസ് മുഹമ്മദ്, ഫിറോസ് ബാബു കെ എം ബശീര്‍ മാസ്റ്റര്‍, ഡോ. മുഹമ്മദ് യാസീന്‍, ജി അനീസ് പ്രസംഗിച്ചു.

മര്‍കസ് ബോയ്‌സ് സ്‌കൂള്‍ അനുമോദന സംഗമം മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യുന്നു.

 

Latest