edgbaston test
ഏഴ് വിക്കറ്റുകള്‍ കൈയില്‍; അവസാന ദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 119 റണ്‍സ് മാത്രം
അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ട് (76), ജോണി ബെയര്‍സ്‌റ്റോ (73) എന്നിവരാണ് ക്രീസില്‍.

ബിര്‍ബിംഗ്ഹാം | എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ നില പരുങ്ങലില്‍. ഒരു ദിവസം ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റ് കൈയിലുള്ള ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 119 റണ്‍സ് മാത്രമാണ്. നാലാം ദിനം സ്റ്റംപെടുത്തപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ട് (76), ജോണി ബെയര്‍സ്‌റ്റോ (73) എന്നിവരാണ് ക്രീസില്‍. ഓപണര്‍മാരായ അലക്‌സ് ലീസും സാക് ക്രോളിയും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ലീസ് 56ഉം സാക് 46ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിംഗ്‌സിലും ബോളിംഗില്‍ ഞെട്ടിച്ചു. രണ്ട് വിക്കറ്റാണ് ബുംറ നേടിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ 245 റണ്‍സ് നേടിയ ശേഷമാണ് ഇന്ത്യ പുറത്തായത്. ഇതോടെ ഇന്ത്യക്ക് മൊത്തം 377 റണ്‍സിന്റെ ലീഡായി. 378 റണ്‍സ് ലക്ഷ്യത്തിലേക്കാണ് രണ്ടാമിന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ചേതേശ്വര്‍ പുജാരയും (66) മിന്നുന്ന ഫോമിലുള്ള ഋഷഭ് പന്തും (57) ആണ് ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.