Connect with us

National

അശോക് ഗെഹ്ലോട്ടിന്റെ മകന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്

വൈഭവ് വിദേശനാണയ വിനിമയ ചട്ടം ലംഘിപ്പിച്ചുവെന്ന കേസിലാണ് ഇഡി നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്. വൈഭവ് ഗെഹ്ലോട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ് പരിശോധന. വൈഭവ് വിദേശനാണയ വിനിമയ ചട്ടം ലംഘിപ്പിച്ചുവെന്ന കേസിലാണ് ഇഡി നടപടി.

നേരത്തെ 2023 ഒക്ടോബറില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വൈഭവിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നു.

രാജസ്ഥാനിലെ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രിറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, വര്‍ധ എന്റര്‍പ്രൈസ് ലിമിറ്റഡ് എന്നിവയ്ക്കും അതിന്റെ പ്രൊമോട്ടര്‍മാരായ ശിവശങ്കര്‍ ശര്‍മ്മ, രത്തന്‍ കാന്ത് ശര്‍മ്മ എന്നിവര്‍ക്കെതിരെയും നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി റെയ്ഡ്. ഇവര്‍ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. രത്തന്‍ കാന്ത് ശര്‍മ്മ വൈഭവ് ഗെഹ്ലോട്ടിന്റെ ബിസിനസ് പങ്കാളിയാണ്.

 

 

 

 

---- facebook comment plugin here -----

Latest