National
തമിഴ്നാട്ടിലെ മുസ്ലീം ലീഗ് എംപി നവാസ് കനിയുമായി ബന്ധമുള്ള കമ്പനിയില്‍ ഇഡി റെയ്ഡ്
നവാസ് കനി ഇത്തവണയും രാമനാഥപുരത്ത് മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാമനാഥപുരത്ത് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചെന്നൈ| തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനിയുമായി ബന്ധമുള്ള കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ചെന്നൈയിലെ എസ്.ടി കൊറിയര്‍ കമ്പനിയുടെ സ്ഥാപനങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. എസ്.ടി കൊറിയറിന്റെ ഹെഡ് ഓഫീസുള്‍പ്പടെ 10 ഇടങ്ങളിലാണ് റെയ്ഡ്.
നവാസ് കനിയുടെ സഹോദരന്റേതാണ് സ്ഥാപനം. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
നവാസ് കനി ഇത്തവണയും രാമനാഥപുരത്ത് മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാമനാഥപുരത്ത് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് നവാസ് കനിയുമായി ബന്ധമുള്ള സ്ഥാപനത്തില്‍ പരിശോധന നടക്കുന്നത്.