Connect with us

Kerala

ഇഡി ആക്രമണക്കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തില്‍ വച്ച്

കേസിലെ 27ാം പ്രതി ആദര്‍ശാണ് പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം|പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. കേസിലെ 27ാം പ്രതി ആദര്‍ശാണ് പിടിയിലായത്. വിദേശത്തേക്ക് പോയ ആദര്‍ശിനെ ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മ്യൂസിയം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. ഇയാള്‍ക്കായി പോലീസ് നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം, ഒളിവില്‍പോയ പാളയം സന്തോഷിനെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Content Highlights:
One more accused in the ED officials attack case at Pinarayi Vijayan’s residence was arrested at Chennai airport. Adarsh, the 27th accused, was detained based on a lookout notice upon arrival from abroad. Museum police have left for Chennai to take him into custody.

 

---- facebook comment plugin here -----

Latest