Connect with us

Ongoing News

സഊദി അതിർത്തി പ്രദേശത്ത് ഭൂചലനം:തീവ്രത 4.1

സഊദി അതിർത്തിയിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ അകലെ ഒമാൻ്റെ കിഴക്കൻ ഭാഗത്താണ് ഭൂചലനം

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയുടെ അതിർത്തി പ്രദേശത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും  ജിയോളജിക്കൽ സർവേ അറിയിച്ചു.

ഒമാന്റെ കിഴക്കൻ ഭാഗത്തുള്ള സഊദി അതിർത്തിയിൽ നിന്ന് 240 കിലോമീറ്റർ അകലെ
രാവിലെ 7:55നാണ്  ഭൂചലനം അനുഭവപ്പെട്ടത്.  സംഭവം സഊദി അറേബ്യയെ ബാധിക്കില്ലെന്നും അപകടകരമല്ലെന്നും അതോറിറ്റിയുടെ വക്താവ് താരിഖ് അബ അൽ-ഖൈൽ പറഞ്ഞു.

ദേശീയ ജിയോളജിക്കൽ സർവേ  പ്രദേശത്തെ  ഭൂചലനത്തെ നിരീക്ഷിക്കുകയും വിശകലനം ചെയ്തുവരികയാണ്. നിലവിൽ ഭൂകമ്പ പ്രവർത്തനങ്ങളുടെ ഉറവിടങ്ങളെ നിർണയിക്കുന്നതിനായി  291 ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.