Connect with us

earthquake

ഒമാനില്‍ ഭൂചലനം

പ്രാദേശിക സമയം വൈകിട്ട് 7.52നാണ് ഭൂചലനമുണ്ടായത്

Published

|

Last Updated

മസ്‌കത്ത് | അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രാദേശിക സമയം വൈകിട്ട് 7.52നാണ് ഭൂചലനമുണ്ടായത്. നിസ്വ വിലായതില്‍ നിന്ന് 110 കി മീ അകലെയാണ് പ്രഭവ കേന്ദ്രം. ശനിയാഴ്ച ദക്ഷിണ ഇറാനില്‍ റിക്ടെര്‍ സ്‌കെയിലില്‍ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ സമിതി (ഇ എം സി) അറിയിച്ചു. പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 3.46നാണ് ഭൂചലനമുണ്ടായത്.

Latest