Connect with us

International

ഇറാനില്‍ ഭൂചലനം; ഏഴ് പേര്‍ മരിച്ചു, 400ല്‍ പരം പേര്‍ക്ക് പരുക്ക്

റിച്ചര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തി.

Published

|

Last Updated

ടെഹ്‌റാന്‍ | വടക്കുപടിഞ്ഞാറന്‍ ഇറാനിലുണ്ടായ ഭൂചലനത്തില്‍ ഏഴ് പേര്‍ മരിക്കുകയും 440 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍-തുര്‍ക്കി അതിര്‍ത്തിയിലെ ഖോയി പട്ടണത്തിലാണ് പ്രാദേശിക സമയം വൈകിട്ട് 9.44ഓടെ ഭൂചലനമുണ്ടായത്.

റിച്ചര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തി. മേഖലയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് വിവരം.

പടിഞ്ഞാറന്‍ അസെര്‍ബെയ്ജാന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. കിഴക്കന്‍ അസര്‍ബെയ്ജാന്റെ പ്രവിശ്യാ തലസ്ഥാനമായ ടബ്രിസ് ഉള്‍പ്പെടെയുള്ള നിരവധി പട്ടണങ്ങളിലും പ്രകമ്പനങ്ങളുണ്ടായി.

---- facebook comment plugin here -----

Latest