Connect with us

Kerala

പ്രചാരണ വേളയില്‍ വലിയ തോതില്‍ വ്യക്തി അധിക്ഷേപം നേരിട്ടു; കെകെ ശൈലജ

കെ എസ് ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്ന് കെകെ ശൈലജ പറഞ്ഞു.

Published

|

Last Updated

കണ്ണൂര്‍ | ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ താന്‍ വലിയ തോതില്‍ വ്യക്തി അധിക്ഷേപം നേരിട്ടെന്ന് വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. ആദ്യ ഘട്ടത്തില്‍ എല്ലാം അവഗണിച്ചെങ്കിലും അധിക്ഷേപം ഒരു തുടര്‍ക്കഥയായി മാറിയതോടെയാണ് പ്രതികരിച്ചതെന്നും ശൈലജ പറഞ്ഞു.

അതേസമയം കെഎസ് ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ താനില്ലെന്ന് അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്നും വിലകുറഞ്ഞ പ്രസ്താവനകളോട് വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും ശൈലജ പറഞ്ഞു.ജനം എല്ലാം മനസിലാക്കിയിട്ടുണ്ട്.സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളോട് ജനങ്ങള്‍ പ്രതികരിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും വടകരയിലും എല്‍ഡിഎഫിന്  വിജയം ഉറപ്പാണെന്നും ശൈലജ പറഞ്ഞു.

Latest