Connect with us

Uae

'ദുബൈ റൈഡ്' ഇന്ന്; മെട്രോ സര്‍വീസ് സമയം നീട്ടി

പത്താമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള പ്രമുഖ ഇനങ്ങളിലൊന്നാണ്‌ ദുബൈ.റൈഡ്. നവംബര്‍ 29 വരെയാണ് ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്.

Published

|

Last Updated

ദുബൈ | പത്താമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള പ്രമുഖ ഇനങ്ങളിലൊന്നായ ദുബൈ റൈഡ് ഇന്ന്. നവംബര്‍ 29 വരെയാണ് ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 2017-ല്‍ ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ ദിവസവും 30 മിനുട്ട് വ്യായാമം ലക്ഷ്യമിടുന്നു. ഇതുവരെ 16 ദശലക്ഷത്തിലധികം ആളുകളാണ് ദൗത്യത്തില്‍ പങ്കാളികളായത്.

രണ്ട് പ്രധാന റൂട്ടുകളാണ് ദുബൈ റൈഡില്‍ ഒരുക്കിയിട്ടുള്ളത്. പരിചയസമ്പന്നരായ സൈക്ലിസ്റ്റുകള്‍ക്കായി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ദുബൈ വാട്ടര്‍ കനാല്‍, ബുര്‍ജ് ഖലീഫ എന്നിവക്ക് സമീപത്തുകൂടി കടന്നുപോകുന്ന 12 കിലോമീറ്റര്‍ ശൈഖ് സായിദ് റോഡ് റൂട്ടും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ദുബൈ മാള്‍, ദുബൈ ഓപ്പറ, ബുര്‍ജ് ഖലീഫ എന്നിവക്ക് ചുറ്റുമുള്ള നാല് കിലോമീറ്റര്‍ ഡൗണ്‍ടൗണ്‍ ഫാമിലി റൂട്ടും ലഭ്യമാണ്. ഇത് മത്സരമല്ലെന്നും പങ്കെടുക്കുന്നവര്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ദുബൈ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടിയതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമായിട്ടുണ്ട്.

Content Highlights: The annual Dubai Ride event takes place today, featuring thousands of cycling enthusiasts taking over key routes across the city. To accommodate the massive turnout and facilitate easy travel for participants, Dubai Metro has extended its operating hours. Commuters are advised to check RTA updates.

 

Latest