Connect with us

International

പ്രതിസന്ധികള്‍ പെരുകുന്നു; ജര്‍മനിയിലെ 'ജെന്‍ സി'യും തെരുവില്‍

അപര്യാപ്തമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍, ഉയര്‍ന്ന ജീവിതച്ചെലവ്, തകരുന്ന സമ്പദ്‌വ്യവസ്ഥ, നിര്‍ബന്ധിത സൈനിക സേവനം, ഇസ്‌റാഈലിനുള്ള ജര്‍മനിയുടെ പിന്തുണ തുടങ്ങിയവയില്‍ അസ്വസ്ഥത.

Published

|

Last Updated

ബെര്‍ലിന്‍ | ജര്‍മനിയിലും വിവിധ വിഷയങ്ങളുന്നയിച്ച് ജെന്‍സി പ്രക്ഷോഭം. അപര്യാപ്തമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍, ഉയര്‍ന്ന ജീവിതച്ചെലവ്, തകരുന്ന സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക പ്രതിസന്ധി, നിര്‍ബന്ധിത സൈനിക സേവനം, ഇസ്‌റാഈലിനുള്ള ജര്‍മനിയുടെ പിന്തുണ എന്നിവ യുവതലമുറക്കിടയില്‍ കടുത്ത അസ്വസ്ഥതക്ക് വഴിവെച്ചിട്ടുണ്ട്. ഇതാണ് തെരുവുകളിലേക്ക് വ്യാപിച്ചത്.

യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി, അല്‍ബേനിയ എന്നിവിടങ്ങളിലെ യുവജന പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മുന്നേറ്റം. ജര്‍മനിയിലെ 30 പ്രധാന നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ബെര്‍ലിന്‍ തുടങ്ങിയ വലിയ നഗരങ്ങളില്‍ പങ്കെടുത്തവരുടെ എണ്ണം 32,000ത്തോളമാണെന്ന് ‘ജെന്‍ സെഡ് റെഗെല്‍റ്റ്’ (Gen Z Regelt) അവകാശപ്പെടുന്നു. എന്നാല്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ പോലീസ് കണക്കുകള്‍ പ്രകാരം, ഓരോ നഗരത്തിലും ശരാശരി 18,000 പേരാണ് പങ്കെടുത്തത്.

നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കുന്നതിനെ ‘ജെന്‍ സെഡ് റെഗെല്‍റ്റ്’ എതിര്‍ക്കുകയും, വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്ത് വിദ്യാഭ്യാസം സൗജന്യമാണെങ്കിലും, മറ്റ് അനുബന്ധ ചെലവുകളും ജീവിതച്ചെലവുകളും ‘ജെന്‍ സെഡ്’ മുതല്‍ ‘ആല്‍ഫ’ (Alpha) വരെയുള്ള തലമുറകളിലെ യുവാക്കള്‍ക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നുണ്ട്.

‘മെച്ചപ്പെട്ട ആരോഗ്യ സുരക്ഷയും മികച്ച വിദ്യാഭ്യാസ സംവിധാനവും നടപ്പിലാക്കണം. നിര്‍ബന്ധിത സൈനിക സേവനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. പൗരന്മാര്‍ക്കായി കൂടുതല്‍ നീതിയുക്തമായ ക്ഷേമ നയങ്ങള്‍ നടപ്പിലാക്കണം.’- സംഘടന ആവശ്യപ്പെട്ടു. കൂടാതെ, ഗസയിലെ ഇസ്‌റാഈല്‍ നടപടികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും അവര്‍ ജര്‍മന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Content Highlights: Germany is facing growing unrest as Gen Z citizens take to the streets to protest mounting economic crises and rising inflation. Young protesters express intense concern over job insecurity, high living costs, and uncertain future prospects across major cities.