National
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി
കേരളത്തില്‍ 19 കിലോഗ്രാം സിലിണ്ടറിന് 12.50 രൂപ വര്‍ധിപ്പിച്ചു.
ന്യൂഡല്‍ഹി| രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തില്‍ 19 കിലോഗ്രാം സിലിണ്ടറിന് 12.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 2840 രൂപയും കോഴിക്കോട് 2870 രൂപയും തിരുവനന്തപുരത്ത് 2860 രൂപയുമായി. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 10 രൂപ വര്‍ധിച്ച് 2820 രൂപയായി.
ഗാര്‍ഹിക എല്‍ പി ജി സിലിണ്ടര്‍ വില ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടില്ല. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഗ്യാസ് ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ വിലവര്‍ധനവ് വലിയ രീതിയില്‍ ബാധിക്കും.
തുടര്‍ച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടുന്നത്. നേരത്തേ ഒക്ടോബറിലും സെപ്റ്റംബറിലും പാചകവാതകവില വര്‍ധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് സെപ്റ്റംബറില്‍ 9.50 രൂപയും ഒക്ടോബറില്‍ 62.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. അതിന് മുമ്പ് മേയില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് 993 രൂപ കൂട്ടിയിരുന്നു
അതേ സമയം വിമാന ഇന്ധനത്തിനും വില വര്‍ധിപ്പിച്ചു. എടിഎഫ് വില ലിറ്ററിന് 137.13 രൂപ ഉണ്ടായിരുന്നത് 1.37 രൂപ വര്‍ധിപ്പിച്ച് 138.50 രൂപയായി.
Content Highlights: Commercial LPG cylinder prices increased by Rs 12.50 in Kerala for 19 kg cylinders, taking Kozhikode rate to Rs 2870. This marks third consecutive monthly price hike impacting restaurants and businesses. Aviation turbine fuel prices also rose to Rs 138.50 per liter.


