Kerala
നാട്ടികയിലെ കഞ്ചാവ് കച്ചവടം; ഒരാൾ കൂടി അറസ്റ്റിൽ
വിഷ്ണുവിന്റെ വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവും മാരകായുധങ്ങളും പിടിച്ചെടുത്തത്.
തൃശൂര്‍| നാട്ടികയില്‍ ആറരകിലോ കഞ്ചാവും മാരകയുധങ്ങളും പിടികൂടിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി നന്ദുകൃഷ്ണ(21)യാണ് അറസ്റ്റിലായത്. കേസില്‍ നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വിഷ്ണുവിനെ(37) മാര്‍ച്ച് ഒമ്പതിന് പിടികൂടിയിരുന്നു. വിഷ്ണുവിന്റെ വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവും മാരകായുധങ്ങളും പിടിച്ചെടുത്തത്.
നാട്ടിലെ തോടുകളിലും കുളങ്ങളിലും മീന്‍ പിടിക്കാനെന്ന വ്യാജേന പോകുകയും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് കഞ്ചാവ് കൈമാറുകയുമായിരുന്നു പ്രതികളുടെ രീതി.
ജില്ലാ പോലീസ് മേധാവിയുടെ സംഘവും വലപ്പാട് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഷ്ണുവിനെ പിടികൂടിയത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്ന വലപ്പാട് സ്വദേശിയെയും മാര്‍ച്ച് 14 ന് പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights:
The Valapad police have arrested Nandukrishna in connection with the seizure of 6.5 kg of cannabis and lethal weapons in Nattika. This follows the previous arrest of Vishnu, from whose rooftop the contraband was recovered in March. The suspects allegedly used fishing as a cover to distribute drugs in secluded areas, and the investigation is currently ongoing to track further links.







