Kerala
നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി; 18 വര്‍ഷത്തിന് ശേഷം അമ്മ പിടിയില്‍
കൊലപാതക ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ പൊട്ടകിണറ്റില്‍ തള്ളി
കോട്ടയം | നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ മാതാവ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പൊന്‍കുന്നത്തിനു സമീപം ചിറക്കടവ് കടുക്കാമല വയലിപറമ്പില്‍ വീട്ടില്‍ ഓമന (കുഞ്ഞുമോള്‍, 57) ആണ് അറസ്റ്റിലായത്. 2004ലാണ് ഓമന നവജാതശിശുവിനെ കൊലപ്പെടുത്തിയത്.
കൊലപാതക ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ പൊട്ടകിണറ്റില്‍ തള്ളി. പിന്നാലെ പൊലീസ് ഇവരെ അറസ്റ്റും ചെയ്തു. പിന്നീട് കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച ശേഷം ഇവര്‍ 18 വര്‍ഷമായി ഒളിവിലായിരുന്നു. തമിഴ്‌നാട്, തിരുപ്പതി എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്. പൊന്‍കുന്നം പോലീസാണ് പ്രതിയെ പിടികൂടിയത്.







