Education Notification
ഡ്രോണ്‍ സാങ്കേതികവിദ്യ; സമഗ്ര സര്‍ട്ടിഫിക്കേഷന്‍ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു
പ്ലേസ്മെൻ്റോടു കൂടിയ ആറ് മാസത്തെ കോഴ്സ് നോളജ് സിറ്റിയില്‍

മലേഷ്യ ആസ്ഥാനമായുള്ള എസ് ജി ഗ്രൂപ്പിൻ്റെ ഉപസ്ഥാപനമായ ഏഷ്യാ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് നടത്തുന്നത്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) നല്‍കുന്ന 10 വര്‍ഷ കാലാവധിയുള്ള റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് (ആര്‍ പി സി) ലഭിക്കും. കൂടാതെ എം ജി സര്‍വകലാശാലയില്‍ നിന്ന് കോഴ്സ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പ്രോഗ്രാമിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഡ്രോണ്‍ ഡിസൈന്‍ ആന്‍ഡ് പൈലറ്റിംഗ്, ഡ്രോണ്‍ എൻജിനീയറിംഗ് ആന്‍ഡ് ഓപറേഷന്‍സ്, ഡ്രോണ്‍ മെയിൻ്റനന്‍സ്, ഡ്രോണ്‍ ഡാറ്റ പ്രോസസ്സിംഗ്, ഡ്രോണ്‍ ലിഡാര്‍ മാപ്പിംഗ്, ഡ്രോണ്‍ തെര്‍മോഗ്രഫി, ഡ്രോണ്‍ യൂട്ടിലിറ്റി ഇന്‍സ്‌പെക്ഷന്‍, ഡ്രോണ്‍ അഗ്രികള്‍ച്ചര്‍ സ്‌പ്രേയിംഗ്, ഡ്രോണ്‍ സോളാര്‍ ആന്‍ഡ് വിന്‍ഡ്മില്‍ ഇന്‍സ്‌പെക്ഷന്‍, ഡ്രോണ്‍ വീഡിയോഗ്രാഫി, ഇന്ത്യയിലെ ഡ്രോണ്‍ റെഗുലേഷന്‍സ് തുടങ്ങിയവ പഠിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
—