Connect with us

Kerala

സ്വപ്‌ന സുരേഷ് പച്ച നുണ പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; രാഷ്ട്രീയമായി നേരിടും: എം വി ജയരാജന്‍

കല്ലു പറിക്കല്‍ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയലെന്നും ജയരാജന്‍ പരിഹസിച്ചു

Published

|

Last Updated

കണ്ണൂര്‍  |പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 14 ന് കണ്ണൂരിലെ മലയോരത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തും. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കണ്ണൂരില്‍ ആര്‍എസ്എസ് മനപൂര്‍വം ആക്രമണങ്ങള്‍ നടത്തുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളില്‍ പോലും കയറി ആക്രമണ പ്രവര്‍ത്തനം നടത്തുന്നു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് പച്ച നുണ പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് പിന്നില്‍ സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എന്‍ജിഒയും അതിന്റെ പിന്നിലെ രാഷ്ട്രീയ നേതൃത്വവുമാണ്

ബി ജെ പി അണിയറയിലും കോണ്‍ഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു. കല്ലു പറിക്കല്‍ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയലെന്നും ജയരാജന്‍ പരിഹസിച്ചു.

മുഖ്യമന്ത്രിക്കെതിരായ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശതമായ പ്രതിഷേധം സ്വാഭാവികമാണ്. പാര്‍ട്ടി ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഭീഷണിയിലൂടെയല്ല, രാഷ്ട്രീയമായി ഇതിനെ നേരിടാന്‍ സി പി എമ്മിന് കഴിയുമെന്നും ജയരാജന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest