National
ഇന്ത്യ എ ഐ ഇംപാക്ട് സമ്മിറ്റിൽ നാടകീയ രംഗങ്ങൾ; ഷർട്ടൂരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ഉച്ചകോടി നടക്കുന്ന ഹാളിന് പുറത്ത് മുദ്രാവാക്യം വിളികളുമായി എത്തിയ പ്രതിഷേധക്കാർ, അമേരിക്കയുമായുള്ള പുതിയ വ്യാപാര ചട്ടക്കൂട് കരാറിൽ ഇന്ത്യക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്.
ന്യൂഡൽഹി | രാജ്യതലസ്ഥാനത്ത് നടന്ന ഇന്ത്യ എ ഐ ഇംപാക്ട് സമ്മിറ്റ് 2026 വേദിയിൽ നാടകീയമായ പ്രതിഷേധ പ്രകടനങ്ങൾ. ഇന്ത്യ-യു എസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചകോടി നടക്കുന്ന ഹാളിന് പുറത്ത് മുദ്രാവാക്യം വിളികളുമായി എത്തിയ പ്രതിഷേധക്കാർ, അമേരിക്കയുമായുള്ള പുതിയ വ്യാപാര ചട്ടക്കൂട് കരാറിൽ ഇന്ത്യക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്.
കരാർ പ്രകാരം അമേരിക്കൻ കാർഷിക-വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് നൽകുമ്പോൾ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം നികുതി ചുമത്തുന്നത് നീതീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
അതേസമയം, രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് എക്സിലൂടെ പ്രതികരിച്ചു. കോൺഗ്രസിന്റെ അസൂയയാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെന്ന് ബി ജെ പി. വക്താവ് നളിൻ കോഹ്‌ലിയും കുറ്റപ്പെടുത്തി.