Connect with us

Health

ഡ്രാഗൺ ഫ്രൂട്ടിനുണ്ട് ഈ അത്ഭുത ആരോഗ്യഗുണങ്ങൾ

പ്രതിരോധശേഷി വർദ്ധിപ്പിക്കുക,ദഹനം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങൾ ഡ്രാഗൺ ഫ്രൂട്ടിന് ഉണ്ട്.

Published

|

Last Updated

യടുത്തായി കേരളത്തിൽ ട്രെൻഡിങ് ആയി വരുന്ന ഒരു ഫ്രൂട്ട് ആണ് ഡ്രാഗൺ ഫ്രൂട്ട്. എല്ലാ വീട്ടു മുറ്റത്തും ഒരു ഡ്രാഗൺ ഫ്രൂട്ട് മരമെങ്കിലും ഇപ്പോൾ കാണാവുന്നതാണ്. എന്നാൽ എന്താണ് ഇതിന്റെ ആരോഗ്യഗുണം എന്ന കാര്യം അറിയാമോ?. കഴിക്കാൻ അത്ര രുചികരം ഒന്നും അല്ലെങ്കിലും ആരോഗ്യ കാര്യങ്ങളിൽ മുന്നിലാണ് ഈ പഴം.

പ്രതിരോധശേഷി വർദ്ധിപ്പിക്കുക

പ്രതിരോധശേഷി വർദ്ധിപ്പിക്കുക,ദഹനം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങൾ ഡ്രാഗൺ ഫ്രൂട്ടിന് ഉണ്ട്.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

ഡ്രാഗൺ ഫ്രൂട്ട് പ്രമേഹത്തെ നിയന്ത്രിക്കാനും നല്ലതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നത് ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകളാണ്.

ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു

ഈ പഴത്തിൽ ആന്റിഓക്സിഡന്റുകൾ ഫ്ലേവനോയിഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാ സയാനിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

രോഗങ്ങൾ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകൾ ആയ വിറ്റാമിൻ സിയുടെ പ്രധാന ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്.

പ്രീബയോട്ടിക്കുകളുടെ കലവറ

ഇതിൽ ഒലിഗോസാക്കറൈഡുകൾ പോലുള്ള പ്രീബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയയെ പ്രോത്സാഹിപ്പിക്കുന്നു.

ഇരുമ്പിന്റെ കലവറ

ഡ്രാഗൺ ഫ്രൂട്ട് ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ്. അതിനാൽ ഹീമോഗ്ലോബിനും നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നു.

ഇതുകൂടാതെ ശരീരത്തിലെ വിഷ വസ്തുക്കളെ തള്ളിക്കളയാനും ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കൂട്ടാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കും.

Latest