Kozhikode
ഡോ. അസ്ഹരിയുടെ വാര്‍ഷിക രിസാലത്തുര്‍റസൂല്‍ പ്രഭാഷണം ഇന്നും നാളെയും
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്യും

നോളജ് സിറ്റി| ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ വാര്‍ഷിക രിസാലത്തുര്‍റസൂല്‍ പ്രഭാഷണം ഇന്നും നാളെയും. വൈകിട്ട് 7.30ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് പ്രഭാഷണം നടക്കുന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്യും.
പ്രഭാഷണത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിക്കും. എക്കോമൗണ്ട് യഹിയ സഖാഫി, ഡോ. ഹാഫിസ് യു കെ ശരീഫ്, അലിക്കുഞ്ഞി മുസ്്ലിയാര്‍, അബ്ദുര്‍റഹ്‌മാന്‍ ചാലില്‍, എം കെ ശൗഖത്തലി ഫെസ്ഇന്‍, ശബീര്‍ ലാന്‍ഡ്മാര്‍ക്, ഹബീബുറഹ്‌മാന്‍ പങ്കെടുക്കും.
---- facebook comment plugin here -----