Connect with us

Kozhikode

ഡോ. അസ്ഹരിയുടെ വാര്‍ഷിക രിസാലത്തുര്‍റസൂല്‍ പ്രഭാഷണം സമാപിച്ചു

സിതാഇഷ് മീലാദ് ഫെസ്റ്റീവ് '23ന്റെ ഭാഗമായി വിവിധ പരിപാടികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | സിതാഇഷ് മീലാദ് ഫെസ്റ്റീവ് ’23ന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സംഘടിപ്പിച്ച വാര്‍ഷിക രിസാലത്തുര്‍റസൂല്‍ പ്രഭാഷണം സമാപിച്ചു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ അവേലം അധ്യക്ഷത വഹിച്ചു. സാബിത്ത് അബ്ദുല്ല സഖാഫി ആമുഖഭാഷണം നടത്തി.

സിതാഇഷ് മീലാദ് ഫെസ്റ്റീവ് ’23ന്റെ ഭാഗമായി വിവിധ പരിപാടികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്നത്. ദിനേനെ നടക്കുന്ന ജല്‍സത്തുല്‍ മൗലിദിന് വിവിധ ദേശക്കാരായ സംഘങ്ങളാണ് നേതൃത്വം നല്‍കുന്നത്. റബിഉല്‍ അവ്വല്‍ 12ന് പുലര്‍ച്ചെ നാല് മുതല്‍ നടക്കുന്ന അല്‍ മൗലിദുല്‍ അക്ബറിന് ആയിരങ്ങള്‍ പങ്കെടുക്കും.

ഈ മാസം 28ന് വൈകിട്ട് മുതല്‍ നടക്കുന്ന സുഹ്ബ ആത്മീയ സഹവാസത്തിന് വിദേശ പണ്ഡിതരടക്കമുള്ളവര്‍ എത്തും.

രിസാലത്തുര്‍റസൂല്‍ പ്രഭാഷണത്തില്‍ മര്‍കസ് നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, യൂസുഫ് നൂറാനി, യഹിയ സഖാഫി എക്കോമൗണ്ട് തുടങ്ങിയവര്‍ സന്നിഹിതരായി.

 

Latest