Connect with us

Ongoing News

ഡോ. അബ്‌ദുൽ ഹകീം അസ്ഹരിയുടെ അഹ്‌ലൻ റമസാൻ പ്രഭാഷണം ഞായറാഴ്ച്ച ദുബൈയിൽ

യു എ ഇ യിലെ ഔദ്യോഗിക സേവന സന്നദ്ധ വിഭാഗമായ വത്തനി അൽ ഇമാറാത്ത് ഫൗണ്ടേഷനാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്

Published

|

Last Updated

ദുബൈ | മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്റ്ററും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. എ പി മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരിയുടെ റമസാൻ മുന്നൊരുക്ക പ്രഭാഷണം ഞായറാഴ്ച്ച. ദുബൈ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ  രാത്രി എട്ടിനാണ് പ്രഭാഷണം  നടക്കുന്നത്.
യു എ ഇ യിലെ ഔദ്യോഗിക സേവന സന്നദ്ധ വിഭാഗമായ വത്തനി അൽ ഇമാറാത്ത് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രഭാഷണ വേദിയിൽ അറബ് പ്രതിനിധികൾ, സാദാത്തുക്കൾ, പണ്ഡിതൻമാർ, സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖർ, പ്രാസ്ഥാനിക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. വിശുദ്ധ റമസാനിൽ വിശ്വാസി സമൂഹം ആർജ്ജിക്കേണ്ട സൂക്ഷ്‌മ ജീവിതവും നിത്യജീവിതത്തിൽ പുലർത്തേണ്ട ചര്യകളും പ്രഭാഷണത്തിൽ വിഷയീഭവിക്കും.
ഡോ. എ പി മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി ശ്രദ്ധേയനായ ബഹുഭാഷ പ്രഭാഷകനും യുവ പണ്ഡിതനുമാണ്. പ്രഭാഷണം ശ്രവിക്കാൻ എത്തുന്നവർക്കായി വിശാലമായ സൗകര്യവും ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.