Connect with us

Ongoing News

ആഭ്യന്തര ഹാജിമാർ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടക്ക യാത്ര ആരംഭിച്ചു

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് ബുധനാഴ്ച മുതലാണ് ത്വവാഫിനുള്ള സമയം.

Published

|

Last Updated

മക്ക | സഊദിയിൽ നിന്നുള്ള ഹാജിമാർ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി പുണ്യഭൂമിയിൽ നിന്നും മടക്കയാത്ര ആരംഭിച്ചു. മിനായിൽ രാപ്പാർത്തിരുന്ന ഹാജിമാർ കല്ലേറ് കർമങ്ങൾ പൂർത്തിയാക്കി മസ്ജിദുൽ ഹറമിലെത്തി വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കിയാണ് മടക്കയാത്ര ആരംഭിച്ചത്.

തിങ്കൾ, ചൊവ്വ ദിനങ്ങളിലാണ് ആഭ്യന്തര ഹാജിമാർക്ക് വിടവാങ്ങൽ ത്വവാഫിനുള്ള സമയം അനുവദിച്ചിരുന്നത്. തിരക്ക് വർധിച്ചതോടെ മതാഫിന്റെ മുഴുവൻ ശേഷിയും നിലവിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് ബുധനാഴ്ച മുതലാണ് ത്വവാഫിനുള്ള സമയം. ഹറമിലെ കനത്ത തിരക്ക് ഒഴിവാക്കുന്നതിന്റെ  ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ.

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ ഹാജിമാരിൽ 38 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു. കർശന ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഹജ്ജ് ആരോഗ്യ പദ്ധതി വൻ വിജയമായിരുന്നു. തീർഥാടകരിൽ ആർക്കും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 1,30,000 ഹാജിമാർക്ക് ആരോഗ്യേ സേവനങ്ങൾ നൽകി. മന്ത്രാലയത്തിന്റെ ആരോഗ്യ പദ്ധതികൾ നടപ്പാക്കുന്നതിനായി 25,000ലധികം ആരോഗ്യ പ്രവർത്തകരും 2,000 സന്നദ്ധപ്രവർത്തകരും പങ്കാളികളായി. 447 ഡയാലിസിസ് സെഷനുകൾക്ക് പുറമെ 10 ഓപ്പൺ ഹാർട്ട് സർജറികളും 187ലധികം കാർഡിയാക് കത്തീറ്ററൈസേഷൻ നടപടിക്രമങ്ങളും നടത്തിയതായും മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----

Latest