Connect with us

Saudi Arabia Covid

തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സഊദി

ഒക്ടോബര്‍ 17 ഞായര്‍ മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക

Published

|

Last Updated

ദമാം | സഊദിയില്‍ മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ നടപടികളില്‍ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയമാണ് ഇന്ന് ഏതാനും ഇളവുകള്‍ പ്രഖ്യാപിച്ചത്. മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

കൂടാതെ പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല. പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് വ്യക്തിഗത വിവരങ്ങള്‍ ക്കായുള്ള തവക്കലന ആപ്പ് കാണിക്കല്‍ നിര്‍ബന്ധമാണ്. ഒക്ടോബര്‍ 17 ഞായര്‍ മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക.

Latest