Connect with us

kerala high court

കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; സിംഗിള്‍ ബെഞ്ചിന്‍രെ നടപടി റദ്ദാക്കി

തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിള്‍ ബഞ്ച് നിയമനങ്ങള്‍ റദ്ദാക്കിയത്.

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് . നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാരും സര്‍വകലാശാലയും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിള്‍ ബഞ്ച് നിയമനങ്ങള്‍ റദ്ദാക്കിയത്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വകലാശാല സംവരണം നിശ്ചയിച്ചത്.

സര്‍വ്വകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകള്‍ക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ നിലപാട്. എന്നാല്‍ ഓരേ കാറ്റഗറിയിലും ഒരേ ശമ്പള സ്‌കെയിലിലും വ്യത്യസ്ത ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംവരണ തസ്തിക നിശ്ചയിച്ച സര്‍വകലാശാലയുടെ രീതിയില്‍ തെറ്റില്ലന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

Latest