Kerala
കടമെടുപ്പ് പരിധിയിലെ തര്‍ക്കം; കേന്ദ്ര-സംസ്ഥാനതല ചര്‍ച്ച ഇന്ന്
രാവിലെ 11-ന് ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിലാണ് ചര്‍ച്ച നടക്കുക

ന്യൂഡല്‍ഹി | കേരളത്തിന്റെ അധിക കടമെടുപ്പ് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 11-ന് ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിലാണ് ചര്‍ച്ച നടക്കുക. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരമാണ് കേന്ദ്രം സംസ്ഥാനവായി ചര്‍ച്ചക്ക് തയ്യാറായത്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍ അടക്കമുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
പതിമൂവായിരത്തി അറുന്നൂറ്റി എട്ട് കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം സമ്മതിച്ചതോടെ സംസ്ഥാനത്തിന് തുക നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
കടമെടുപ്പ് പരിധി കേന്ദ്രം തെറ്റായി കണക്കു കൂട്ടിയതും കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും വായ്പകള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയതും ഒഴിവാക്കിയാലാണ് 24,434 കോടി കൂടി കേരളത്തിന് കടമെടുക്കാന്‍ അവകാശം ലഭിക്കുക. 15,000 കോടിയെങ്കിലും കിട്ടിയാല്‍ സാമ്പത്തിക വര്‍ഷാവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കാനാകും