Connect with us

Ongoing News

റിങ്കു സിംഗ് ആണ് തന്റെ പ്രചോദനമെന്ന് ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തികിന്റെ ബാറ്റിങ് മികവിലായിരുന്നു പഞ്ചാബിനെതിരെ ബെംഗളൂരുവിന്റെ വിജയം

Published

|

Last Updated

ബെംഗളൂരു | അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് അടിച്ചെടുത്ത് നേടിയതാണ് പഞ്ചാബിനെതിരെ ബെംഗളൂരു നേടിയ മിന്നുജയം. ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ദിനേശ് കാര്‍ത്തികിന്റെ ബാറ്റിംഗ് മികവിലൂടെ ടീം ജയിച്ചു കയറിയത്. അവസാന ഓവറിലേക്ക് കടന്ന ആവേശകരമായ മത്സരത്തില്‍ പഞ്ചാബിനെതിരെ നാല് വിക്കറ്റിനാണ് ബെഗളൂരു ജയം സ്വന്തമാക്കിയത്.

നാല് പന്ത് ബാക്കിനില്‍ക്കെ പഞ്ചാബ് ഉയര്‍ത്തിയ 177 എന്ന വിജയ ലക്ഷ്യം ബെംഗളൂരു അനായാസം മറി കടക്കുകയായിരുന്നു. പത്ത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 28 റണ്‍സ് നേടിയാണ് ദിനേശ് കാര്‍ത്തിക് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പഞ്ചാബിനെതിരെ ഉജ്വല വിജയം നേടിയതിന് പിന്നാലെ കൊല്‍ക്കത്ത താരം റിങ്കു സിംഗാണ് തന്റെ ബാറ്റിങ് മികവിന്റെ പ്രചോദനമെന്ന് വെളിപ്പെടുത്തുകയാണ് ബെഗളൂരു താരം ദിനേശ് കാര്‍ത്തിക്.

മത്സരത്തിന് ശേഷമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ് ആണ് തന്റെ പ്രചോദനമെന്ന് ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തി.മികച്ച പ്രകടനം പുറത്തെടുക്കുന്ന റിങ്കു സിംഗിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. റിങ്കു സിംഗിന്റെ മികച്ച ബാറ്റിംഗ് ആണ് എന്റെ പ്രചോദനമെന്ന് വെളുപ്പെടുത്തിയ താരം മറ്റ് മികച്ച ക്രിക്കറ്റ് താരങ്ങളെയും താന്‍ നിരീക്ഷിക്കുകയും അവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നും വ്യക്തമാക്കി.

Latest