Connect with us

National

ദിഗ്വിജയ് സിങ് പിന്മാറിയേക്കും; മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകും

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ട്. മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ മിനുട്ടുകള്‍ വച്ച് മാറിമറിയുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ആവശേഷിക്കെ, നാടകീയ നീക്കങ്ങളാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്.

ദിഗ്വിജയ് സിങ് മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നതാണ് ഏറ്റവും അവസാനത്തെ വിവരം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. രാജ്യസഭാ പ്രതിപക്ഷ നേതൃ സ്ഥാനം ഖാര്‍ഗെ രാജിവെക്കും.

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ട്. മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചു. ഈ പശ്ചാത്തലത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാകും മത്സരം നടക്കുക. ഉച്ചക്ക് 12ന് ഖാര്‍ഗെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.