Connect with us

Ongoing News

സഊദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം 15ന്

മാസപ്പിറവി ദൃശ്യമായതോടെ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കും.

Published

|

Last Updated

മക്ക | സഊദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതോടെ വിശുദ്ധ ഹജ്ജ് കര്‍മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ ദിനം (ദുല്‍ഹിജ്ജ ഒമ്പത്) ഈ മാസം 15 ന് ശനിയാഴ്ചയായിരിക്കുമെന്ന് ഹറമൈന്‍ മന്ത്രാലയം അറയിച്ചു.

ഇന്ന് ദുല്‍ഹിജ്ജ ഒന്നും ഇതനുസരിച്ച് ബലി പെരുന്നാള്‍ 16നുമായിരിക്കുമെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.

 

Latest