Connect with us

International

ധാക്ക സ്‌ഫോടനം; മരണം 15 ആയി

പരുക്കേറ്റത് 100ൽ പരം പേർക്ക്. പലരുടെയും നില ഗുരുതരം

Published

|

Last Updated

ധാക്ക |  ബംഗ്‌ളാദേശിലെ ധാക്കയിലുണ്ടായ സ്‌ഫോടനത്തിലെ മരണം 15 ആയി. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. പലരുടെയും പരുക്ക് ഗുരുതരമാണ്. തകർന്ന കെട്ടടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മരണ സംഖ്യ വർധിച്ചേക്കുമെന്നാണ് അധികൃതർ അറിയുക്കുന്നത്.

പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മരിച്ചവരിൽ രണ്ടു പേർ വനിതകളാണ്.

ധാക്കയില്‍ ഗുലിസ്ഥാന്‍ മേഖലയിലുള്ള മാർക്കറ്റിന്റെ ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. വൈകിട്ട് നാലോടെയായിരുന്നു സ്‌ഫോടനം.

നിരവധി ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. അണുനശീകരണ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് അറിയുന്നത്. ഏഴ് നില കെട്ടിടത്തില്‍ ഏറ്റവും താഴെ നിലയിലാണ് ഈ കട പ്രവര്‍ത്തിക്കുന്നത്.

ശക്തമായ സ്ഫോടനത്തിൽ റോഡിൻ്റെ മറുവശത്ത് പാർക്ക് ചെയ്തിരുന്ന ബസ് ഉൾപ്പെടെ വാഹനങ്ങൾ തകർന്നു.

---- facebook comment plugin here -----

Latest