National
ഓപ്പറേഷന്‍ സിന്ദൂര്‍; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും
അതേസമയം കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.

ന്യൂഡല്‍ഹി|ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും. സുരക്ഷാ സമിതിയും ഇന്ന് ചേരും.
അതേസമയം കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ട ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്കായും തിരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടെ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----