Connect with us

National

ജമ്മുകശ്മീര്‍ വികസനം; ഇന്ത്യയുമായി കരാറിലേര്‍പ്പെട്ട് ദുബൈ

വികസന മുന്നേറ്റത്തിലൂടെ സഞ്ചരിക്കുന്ന ജമ്മുകശ്മീരിന്റെ വേഗത ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| അടിസ്ഥാന സൗകര്യ നിര്‍മാണങ്ങള്‍ക്ക് ദുബൈ ഭരണകൂടവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ധാരണ. കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് ഒരു വിദേശ ഭരണകൂടം കശ്മീരില്‍ നിക്ഷേപ കരാറിലേര്‍പ്പെടുന്നത്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.

വ്യവസായ പാര്‍ക്കുകള്‍, ഐടി ടവറുകള്‍, ലോജിസ്റ്റിക് സെന്റുകള്‍, മെഡിക്കല്‍ കോളജ്, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നീ സൗകര്യങ്ങള്‍ കരാറിന്റെ ഭാഗമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വികസന മുന്നേറ്റത്തിലൂടെ സഞ്ചരിക്കുന്ന ജമ്മുകശ്മീരിന്റെ വേഗത ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest