Connect with us

career way

ഡിസൈന്‍ ചെയ്യാം കരിയര്‍

ഡിസൈനിംഗ് മേഖല അനവധി ബ്രാഞ്ചുകളിലായി പരന്നുകിടക്കുന്നുണ്ട്.

Published

|

Last Updated

മികച്ച രീതിയില്‍ ആവിഷ്‌കാരം ചെയ്യാന്‍ ശേഷിയുള്ളവരാണോ നിങ്ങള്‍? വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളിലൂടെ അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ നിങ്ങള്‍ക്ക് പറ്റാറുണ്ടോ? എങ്കില്‍ ഡിസൈന്‍ പഠനം നിങ്ങള്‍ക്ക് നിരവധി കരിയര്‍ മേഖലകള്‍ തുറന്നുതരുന്നുണ്ട്. ഡിസൈനിംഗ് മേഖല അനവധി ബ്രാഞ്ചുകളിലായി പരന്നുകിടക്കുന്നുണ്ട്. നമ്മുടെ ഇഷ്ടത്തിനും അഭിരുചിക്കുമനുസരിച്ചുള്ള ബ്രാഞ്ചുകള്‍ തിരഞ്ഞെടുത്ത് ഉന്നത കരിയര്‍ കെട്ടിപ്പടുക്കാനാകും.

ഗ്രാഫിക് ഡിസൈനിംഗ്, പ്രോഡക്റ്റ് ഡിസൈനിംഗ്, ഇന്റര്‍ഫേസ് ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡിസൈനിംഗ്, ടെക്സ്റ്റൈല്‍ ഡിസൈനിംഗ്, ഇന്‍ഡസ്ട്രിയല്‍ ഡിസൈനിംഗ്, വെഹിക്കിള്‍ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, എക്സ്റ്റീരിയര്‍ ഡിസൈനിംഗ്, ഓര്‍ണമെന്റ്ഡിസൈനിംഗ്, ആക്സസറീസ് ഡിസൈനിംഗ്, ഫുട്ട് വെയര്‍ ഡിസൈനിംഗ് തുടങ്ങിയ അനേകം ബ്രാഞ്ചുകളില്‍ ഇന്ന് ഡിസൈന്‍ പഠനം സാധ്യമാണ്.

യുസീഡ്

1.പ്ലസ് ടുവിന് ശേഷം ബിരുദ തലത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈനിംഗ് (ബി ഡെസ്) പഠനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് ‘യുസീഡ്’ (അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാം ഫോര്‍ ഡിസൈന്‍).
2.ഇന്ത്യയിലെ അതിപ്രശസ്തമായ ഐ ഐ ഡികള്‍ നടത്തുന്ന ബാച്ചിലര്‍ ഓഫ് ഡിസൈനിംഗ് കോഴ്സുകളിലേക്കാണ് ഈ പ്രവേശന പരീക്ഷ നടത്തുന്നത്. ഐ ഐ ടി ബോംബെ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, ജബല്‍പൂര്‍ എന്നീ സ്ഥാപനങ്ങളിലേക്കാണ് ഇതുവഴി അഡ്മിഷന്‍ ലഭിക്കുക.
3.നാല് വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. ഏതെങ്കിലും ഒരു സ്ട്രീമില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. ഈ വര്‍ഷം പ്ലസ് ടു പഠനം നടത്തുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും സ്‌കെചിംഗ് പരീക്ഷയും ഉണ്ടാകും. മൂന്ന് മണിക്കൂറാണ് ടെസ്റ്റിന്റെ സമയം. 2024 ജനുവരി 21ന് തിരഞ്ഞെടുത്ത സിറ്റികളില്‍ വെച്ചാകും പരീക്ഷ.
4.2023 ഈ മാസം 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിശദവിവരങ്ങള്‍ക്ക് www.uceed.iitb.ac.in സന്ദര്‍ശിക്കുക.

സീഡ്

1.ബിരുദാനന്തര തലത്തില്‍ ഡിസൈനിംഗ് പഠനം ഉദ്ദേശിക്കുന്നവര്‍ക്കുള്ള പ്രവേശന പരീക്ഷയാണ് സീഡ് (കോമണ്‍ എന്‍ട്രന്‍സ് എക്സാം ഫോര്‍ ഡിസൈന്‍) മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം ഡെസ്) കോഴ്സുകളിലേക്കാണ് ഇതുവഴി പ്രവേശനം ലഭ്യമാകുക.
2.പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഐ ഐ ഡി മുംബൈ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, ജോധ്പൂര്‍, കാണ്‍പൂര്‍, ഐ എസ് സി ബെംഗളൂരു.
3.മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഏതെങ്കിലും ഒരു വിഷയത്തില്‍ ഡിഗ്രി നേടിയവര്‍ക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. 2024 ജനുവരി 21ന് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വെച്ച് പരീക്ഷ നടക്കും. പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.ceed.iitb.ac.in

എന്‍ ഐ ഡി ഡാറ്റ്

1.ഡിസൈനിംഗില്‍ ഉന്നത പഠനവും ഗവേഷണവും പ്രദാനം ചെയ്യുന്നതിനായി കേന്ദ്ര ഗവണ്‍മെന്റിന് കീഴില്‍ ആരംഭിച്ച ഉന്നത കലാലയങ്ങളാണ് എന്‍ ഐ ഡികള്‍ അഥവാ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ്.
2.അഞ്ച് എന്‍ ഐ ഡികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. എന്‍ ഐ ഡി അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം ക്യാമ്പസുകള്‍.
3.ഇവിടെ നാല് വര്‍ഷത്തെ ബി ഡസ് ( ബാച്ചിലര്‍ ഓഫ് ഡിസൈന്‍) പ്രോഗ്രാമുകളാണ് വിഭാവനം ചെയ്യുന്നത്. വ്യത്യസ്ത സ്പെഷ്യലൈസേഷനുകള്‍ ഇവിടെങ്ങളില്‍ ലഭ്യമാണ്. ഓരോ സ്പെഷ്യലൈസേഷനിലും കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
4.രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ- ഡാറ്റ് പ്രിലിംസ്, ഡാറ്റ് മെയിന്‍സ്. പ്രിലിംസ് വിജയിക്കുന്നവര്‍ക്ക് മാത്രമേ മെയിന്‍സ് അഭിമുഖീകരിക്കാന്‍ സാധിക്കൂ. പ്ലസ് ടുവില്‍ ഏതെങ്കിലും ഒരു സ്ട്രീമില്‍ വിജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
5.ഉയര്‍ന്ന ഫീസ് നിരക്കുകളാണ് എന്‍ ഐ ഡികള്‍ക്കുള്ളത്. 2023 ഡിസംബര്‍ 24നാണ് പ്രവേശന പരീക്ഷ.
6.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ഡിസംബര്‍ ഒന്ന്. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.admissions.nid.edu

എന്‍ ഐ ടി- എം ഡസ്

1.ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്ക് മാസ്റ്റര്‍ ഓഫ് ഡിസൈനിംഗ് (എം ഡസ്) കോഴ്സുകളിലേക്ക് അപേക്ഷ നല്‍കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഡിസംബര്‍ ഒന്ന്. പ്രവേശന പരീക്ഷ ഡിസംബര്‍ 24ന് നടക്കും.
2.ഫാക്കല്‍റ്റി ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഡിസൈനിംഗ്, ഫാക്കല്‍റ്റി ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനിംഗ്, ഫാക്കല്‍റ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫാക്കല്‍റ്റി ഓഫ് ഇന്റര്‍ ഡിസിപ്ലിനറി ഡിസൈനിംഗ്, ഫാക്കല്‍റ്റി ഓഫ് ടെക്സ്‌റ്റൈല്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ആക്സസറി ഡിസൈന്‍ എന്നീ ഡിപാര്‍ട്ട്മെന്റുകള്‍ക്ക് കീഴില്‍ നിരവധി സ്പെഷ്യലൈസേഷനുകള്‍ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് www.admission.nid.edu സന്ദര്‍ശിക്കുക.

 

 

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

Latest