Connect with us

Kerala

ഡെങ്കിപ്പനി: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

പ്രതിരോധ പ്രവർത്തനം ശക്തമാക്കണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത വർധിപ്പിക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ ഈ മാസവുംജൂൺ, ജൂലൈ മാസങ്ങളിലും ഡെങ്കിപ്പനി വ്യാപന സാധ്യത ഏറെയാണ്. വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.

മെഡിക്കൽ ഓഫീസർ പബ്ലിക് ഹെൽത്ത് ഓഫീസറായതിനാൽ യോഗം ചേർന്ന് പ്രാദേശികമായി പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തണം. വാർഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

ഡെങ്കിപ്പനി വർധിച്ചു വരുന്നതായാണ് സൂചന. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾ വളരെയധികം ശ്രദ്ധിക്കണം. ഡെങ്കിപ്പനി പ്രതിരോധം എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു.