Connect with us

National

വിവാദത്തിന് പിറകെ ഡല്‍ഹി സാമൂഹിക ക്ഷേമ മന്ത്രി രാജിവെച്ചു

നിരവധി പേര്‍ ബുദ്ധമതം സ്വീകരിച്ച പരിപാടിയില്‍ മന്ത്രി പങ്കെടുത്തത് ബിജെപിയായിരുന്നു രാഷ്ട്രീയ ആയുധമാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി |  മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണത്തിന്റെ പേരില്‍് വിവാദത്തിലകപ്പെട്ട ഡല്‍ഹി സാമൂഹിക ക്ഷേമ മന്ത്രിയും എഎപി നേതാവുമായ രാജേന്ദ്ര പാല്‍ ഗൗതം രാജിവെച്ചു. വിജയ ദശമി ദിനത്തില്‍ നിരവധി പേര്‍ ബുദ്ധമതം സ്വീകരിച്ച പരിപാടിയില്‍ മന്ത്രി പങ്കെടുത്തത് ബിജെപിയായിരുന്നു രാഷ്ട്രീയ ആയുധമാക്കിയത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.

ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആരുടെയെങ്കിലും മതവിശ്വാസം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ധര്‍മ്മചക്ര പരിവര്‍ത്തന്‍ ദിനത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങ് 1956 ഒക്ടോബറില്‍ ഡോ അംബേദ്കര്‍ ലക്ഷക്കണക്കിന് അനുയായികള്‍ക്കൊപ്പം ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെ സ്മരണക്കായാണ് നടത്തിയത്.