Connect with us

delhi riot

ഡല്‍ഹി കലാപം: കല്ലേറ് കേസില്‍ ഉമര്‍ ഖാലിദ് കുറ്റവിമുക്തൻ

വിദ്യാര്‍ഥി നേതാവായ ഖാലിദ് സെയ്ഫിയെയും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസില്‍ നിന്ന് ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി. മറ്റൊരു വിദ്യാര്‍ഥി നേതാവായ ഖാലിദ് സെയ്ഫിയെയും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ കര്‍കാര്‍ഡൂമ കോടതിയുടെതാണ് ഉത്തരവ്.

ഡല്‍ഹിയിലെ ചാന്ദ്ബാഗിലുണ്ടായ കല്ലേറ് കേസില്‍ ഇരുവര്‍ക്കും ജാമ്യം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇരുവരും ജയിലില്‍ തുടരും. തീവ്രവാദവിരുദ്ധ നിയമം യു എ പി എ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കാരാവല്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. കലാപമുണ്ടാക്കല്‍, കുറ്റകരമായ ഗൂഢാലോചന അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയിരുന്നു. കേസിന്റെ അന്വേഷണം പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. 2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്.