Connect with us

National

ഡല്‍ഹി മദ്യനയക്കേസ്; സിബിഐ കുറ്റപത്രത്തില്‍ മനീഷ് സിസോദിയയെ പ്രതിചേര്‍ത്തു

കേസിലെ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് ഏജന്‍സി കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന്‌ സിബിഐ .

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതി ചേര്‍ത്തു. കേസില്‍ ഇന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബുച്ചി ബാബു, അര്‍ജുന്‍ പാണ്ഡെ അമന്‍ദീപ് ധാല്‍ എന്നിവരുടെ പേരുകളുമുണ്ട്.

കേസിലെ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് ഏജന്‍സി കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന്‌ വൃത്തങ്ങള്‍ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest