Connect with us

delhi lt.governor

ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് രാജി സമര്‍പ്പിച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് സൂചന. മുമ്പ് പലപ്പോഴും ഡല്‍ഹി ഭരിക്കുന്ന എ എ പി സര്‍ക്കാറും ലെഫ്.ഗവര്‍ണറും തമ്മില്‍ രൂക്ഷമായ അധികാര തര്‍ക്കങ്ങളും ഉടക്കുകളുമുണ്ടായിരുന്നു.

2016 ഡിസംബര്‍ 31നാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. മുന്‍ ഗവര്‍ണര്‍ നജീബ് ജംഗും പെട്ടെന്ന് രാജിവെക്കുകയായിരുന്നു.