Connect with us

National

ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 'വളരെ മോശം' അവസ്ഥയിൽ തുടരുന്നു

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ഡൽഹിയിൽ മൊത്തം വായു ഗുണനിലവാര സൂചിക (എക്യുഐ) 373 ആണ്.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിൽ വായു ഗുണനിലവാരം തുടർച്ചയായ അഞ്ചാം ദിവസവും ‘വളരെ മോശം’ അവസ്ഥയിൽ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് മൊത്തം വായു ഗുണനിലവാര സൂചിക (എക്യുഐ) 373 ആണ്.

ചൊവ്വാഴ്ച വായു ഗുണനിലവാര സൂചിക 350 ആയി രേഖപ്പെടുത്തി. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തിങ്കളാഴ്ച ഇത് 347 ഉം ഞായറാഴ്ച 325 ഉം ആയിരുന്നു.

തിങ്കളാഴ്ച നഗരത്തിന്റെ ചില ഭാഗങ്ങളിൽ എ.ക്യു.ഐ ലെവൽ ‘കടുത്ത’ മേഖലയിലേക്ക് കടന്നിരുന്നു. ഡൽഹിയിലെ ജഹാംഗീർപുരി ഞായറാഴ്ച ‘അപകടകരമായ’ വിഭാഗത്തിൽ സീസണിലെ ഏറ്റവും ഉയർന്ന എക്യുഐ ആയ 566 രേഖപ്പെടുത്തി. അതേസമയം, സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ എ.ക്യു.ഐ 173-ൽ ‘മിതമായ’ വിഭാഗത്തിലാണ്.

പൂജ്യത്തിനും 50 നും ഇടയിലുള്ള AQI ‘നല്ലത്’, 51 ഉം 100 ഉം ഇടയിൽ ‘തൃപ്‌തികരം’, 101-ഉം 200-ഉം ഇടയിൽ ‘മിതമായത്’, 201-ഉം 300-ഉം ഇടയിൽ ‘മോശം’, 301-ഉം 400-ഉം ഇടയിൽ ‘വളരെ മോശം’, 401-ഉം 500-ഉം ‘കഠിനം’ എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക കണക്കാക്കുന്നത്.

---- facebook comment plugin here -----

Latest