Connect with us

stop drugs

ലഹരിക്കെതിരെ മലപ്പുറത്ത് പ്രതിരോധ മതില്‍

വിവിധ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅക്കു ശേഷം ലഹരിവിരുദ്ധ ബോധവത്കരണവും സംഘടിപ്പിക്കും.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ തിങ്കളാഴ്ച മലപ്പുറത്ത് ലഹരിക്കെതിരെ ജനകീയ പ്രതിരോധ മതില്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളിലും യുവജനങ്ങളിലും അനിയന്ത്രിതമായ വിധം ലഹരി ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് പ്രതിരോധ മതില്‍ സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ നടക്കുന്ന പരിപാടിക്ക് മത- രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കള്‍ നേതൃത്വം നല്‍കും.

പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ആയിരങ്ങളെ അണിനിരത്തി മലപ്പുറം എം എസ് പി  മുതല്‍ കിഴക്കേതല വരെ പ്രതിരോധ മതില്‍ തീര്‍ക്കും. ലഹരിവിരുദ്ധ ബോധവത്കരണം, ലഘുലേഖാ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ലഹരിവിരുദ്ധ ഗാന ശില്‍പം, ഒപ്പുശേഖരണം, പ്രതിജ്ഞ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

പ്രതിരോധ മതിലിന്റെ ഭാഗമായി ശനിയാഴ്ച മഅ്ദിന്‍ മിംഹാറിനു കീഴില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. വിവിധ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅക്കു ശേഷം ലഹരിവിരുദ്ധ ബോധവത്കരണവും സംഘടിപ്പിക്കും.

---- facebook comment plugin here -----

Latest