Connect with us

From the print

രാജ്യത്തിന്റെ 'മൂഡ്' അറിയാന്‍ തരൂരിന്റെ ഡിഫെനെസ്‌ട്രേറ്റ്

'രാജ്യത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ' വെളിവാക്കുന്ന പദമേതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഡിഫെനെസ്ട്രേറ്റ്. 'പ്രതിരോധം' എന്നാണ് ആ പദത്തിന്റെ അര്‍ഥം.

Published

|

Last Updated

ജലന്ധര്‍ | ഈ തിരഞ്ഞെടുപ്പ് കാലത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ‘വലിയ വാക്ക്’ പുറത്തുവിട്ട് കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. പ്രസംഗങ്ങളിലും എഴുത്തുകളിലും സാമൂഹിക മാധ്യമ പോസ്റ്റുകളിലും അപൂര്‍വ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിച്ച് ആളുകളെ നിഘണ്ടു തിരയിക്കുന്നതില്‍ പ്രത്യേക താത്പര്യമുണ്ട് തരൂരിന്.

ഇത്തരത്തില്‍ പ്രയോഗിച്ച നിരവധി വാക്കുകളുടെ പട്ടികയില്‍ ‘ഡിഫെനെസ്ട്രേറ്റ്’ ആണ് തരൂര്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. ‘രാജ്യത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ’ വെളിവാക്കുന്ന പദമേതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഡിഫെനെസ്ട്രേറ്റ്. ‘പ്രതിരോധം’ എന്നാണ് ആ പദത്തിന്റെ അര്‍ഥം. ‘ബി ജെ പിയെ വോട്ടര്‍മാര്‍ വലിച്ചെറിയണം: ശശി തരൂര്‍’ എന്ന തലക്കെട്ടില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം ഡിഫെനെസ്ട്രേറ്റ് എന്നതിന്റെ അര്‍ഥം ‘ജാലകത്തിലൂടെ (വ്യക്തിയെ അല്ലെങ്കില്‍ വസ്തുവിനെ) പുറത്തെറിയുക’ എന്നാണ്. ഇതാണ് മാധ്യമ പ്രവര്‍ത്തകരെ കുഴക്കിയത്.

പിന്നീട് ഈ വാര്‍ത്താ കട്ടിംഗ് സഹിതം ശശി തരൂര്‍ എക്സില്‍ കുറിപ്പിട്ടു. ‘സത്യം പറഞ്ഞാല്‍ ഇതെന്റെ കുഴപ്പമല്ല. ജലന്ധറിലെ പത്രസമ്മേളനത്തിനിടെ, രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ എന്റെ പ്രിയപ്പെട്ട വാക്കിനെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതു പോലെ, ഞാനതിന് നിര്‍ബന്ധിതനാകാറുണ്ട്’- തരൂര്‍ എക്സില്‍ പറയുന്നു.

ഇതാദ്യമായല്ല തരൂര്‍ അപൂര്‍വ വാക്കുകളുമായി എതിരാളികളെ നേരിടുന്നത്. 2018ല്‍ നരേന്ദ്ര മോദിയെ കുറിച്ചുള്ള ‘ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന തന്റെ പുസ്തകം പരിചയപ്പെടുത്തുന്നതിനിടെ എക്സില്‍ ‘ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍’ എന്ന വാക്ക് തരൂര്‍ പ്രയോഗിച്ചിരുന്നു. മൂല്യം കാണാതെ/വിലവെക്കാതെ ഒന്നിനെ തള്ളിക്കളയുക’ എന്നതാണ് ഇതിന്റെ അര്‍ഥം.

 

Latest