Connect with us

child rape

കണ്ണൂരില്‍ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി രാജസ്ഥാനില്‍ അറസ്റ്റില്‍

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ബലൂണ്‍വില്‍പ്പന നടത്തിവരുകയായിരുന്ന രാജസ്ഥാന്‍ സ്വദേശിനിയെ കോഴിക്കോട് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബലൂണ്‍ വില്‍പ്പന നടത്തിവരുകയായിരുന്ന രാജസ്ഥാന്‍ സ്വദേശിയായ 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ 25കാരന്‍ വിക്കി ബ്യാരിയെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് അറസ്റ്റിലായ ബ്യാരി. ഇയാളുടെ സഹോദരി കാജോളിനെ തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്നതിന് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പ്രതികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.

ഏപ്രില്‍ 14നാണ് രാജസ്ഥാന്‍ സ്വദേശിയായ പെണകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ബലൂണ്‍ വില്‍പന നടത്തുന്ന സംഘത്തിലെ അംഗമായിരുന്നു വിക്കി ബ്യാരി. കോഴിക്കോട്ടെ കടയില്‍ നിന്നു ചെറിയ വിലക്ക് ബലൂണ്‍ വാങ്ങി തരാമെന്നു പറഞ്ഞ് കണ്ണൂരില്‍ നിന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ട്രെയിനിലും കോഴിക്കോട്ടെ ലോഡ്ജിലും വച്ച് പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

 

 

Latest