Kerala
കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണം: കെ എം ഷാജഹാനെ ചോദ്യം ചെയ്തു; മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു
ആലുവയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.

കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണ കേസില്‍ യുട്യൂബര്‍ കെ എം ഷാജഹാനെ അന്വേഷക സംഘം ചോദ്യം ചെയ്തു. ആലുവയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.
അധിക്ഷേപകരമായ വീഡിയോ ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷകസംഘം ഷാജഹാനില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
അതിനിടെ, അപവാദ പ്രചാരണം നടത്തിയ പറവൂരിലെ കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു. അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷകസംഘം നേരത്തെ മെറ്റയ്ക്ക് കത്ത് നല്‍കിയിരുന്നു.
---- facebook comment plugin here -----