Connect with us

National

സല്‍മാന്‍ ഖാനെതിരെയുള്ള വധഭീഷണി; 26 വയസുകാരന്‍ പിടിയില്‍

പിടിയിലായത് മാനസിക പ്രശ്‌നമുള്ളയാളെന്നും സംശയമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| നടന്‍ സല്‍മാന്‍ ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യ(26) ആണ് പോലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ ബറോഡയില്‍വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിലെ വോര്‍ലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി വന്നത്. സല്‍മാന്‍ ഖാന്റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും നടനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. മുംബൈ പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാന്‍ ഖാനെ ലക്ഷ്യം വച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ 14ന് സല്‍മാന്റെ വീടിനുനേരെ വെടിവയ്പ്പും ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്.

 

 

---- facebook comment plugin here -----

Latest