National
തമിഴ്‌നാട്ടില്‍ രണ്ട് മലയാളികളുടെ മൃതദേഹം റോഡരികില്‍; കൊലപാതകമെന്ന് സംശയം
ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്‍രെ പ്രാഥമിക നിഗമനം

ചെന്നൈ | തമിഴ്‌നാട്ടില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരുടേയും മൃതദേഹം ധര്‍മ്മപുരിയില്‍ റോഡരികിലാണ് കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്‍രെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
---- facebook comment plugin here -----