Connect with us

aicc

ഡി സി സികള്‍ പുനഃസംഘടിപ്പിക്കണം; അധ്യക്ഷന്‍മാരെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണമെന്നും ചെന്നിത്തല

എ ഐ സി സി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഡി സി സി അധ്യക്ഷന്‍മാരെ നിശ്ചയിക്കാനുള്ള അധികാരം അതത് സംസ്ഥാന സമിതികള്‍ക്ക് നല്‍കണമെന്ന നിർദേശവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഡി സി സികള്‍ പുനഃസംഘടിപ്പിക്കണമെന്നും ജംബോ കമ്മിറ്റികളെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം. എ ഐ സി സി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡി സി സികള്‍ വേണം. പി സി സി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ 50, വലിയ സംസ്ഥാനങ്ങളില്‍ പരമാവധി 100 എന്ന് നിജപ്പെടുത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശങ്ങളാണ് ചെന്നിത്തല മുന്നോട്ടുവെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു.

ഈ മാസം 13ന് രാജസ്ഥാനില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്. സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മുകുള്‍ വാസ്‌നിക് നേതൃത്വം നല്‍കുന്ന ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല.  ചിന്തന്‍ ശിബിര്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കും.