Uae
നബിദിനം; 15ന് യു എ ഇയിൽ അവധി
എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫഹ്ര്‍ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

ദുബൈ | പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനം പ്രമാണിച്ച് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 15, ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.
എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫഹ്ര്‍ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. 2024 ലെ യു എ ഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള ഔദ്യോഗിക അവധി കലണ്ടര്‍ സംബന്ധിച്ച കാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് അവധി നിശ്ചയിച്ചിരിക്കുന്നത്.
---- facebook comment plugin here -----