Connect with us

Kerala

ദളിത് യുവതിയുടെ പീഡന പരാതി; കൗണ്‍സിലര്‍ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയാണ് വിധി പറയുക

Published

|

Last Updated

പാലക്കാട്| ജോലി വാഗ്ദാനം നല്‍കി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളത്തേക്ക് മാറ്റി. മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയാണ് വിധി പറയുക. പ്രശോഭിനെതിരെ ബലാത്സംഗം, പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പാലക്കാട് നഗരസഭ 24 -ാം വാര്‍ഡ് കുന്നത്തൂര്‍മേട് നോര്‍ത്തിലെ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെയാണ് ദലിത് യുവതി പീഡന പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രശോഭിനെ പ്രാഥമികത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

---- facebook comment plugin here -----

Latest