Connect with us

National

പ്രതിദിന കൊവിഡ്‌ കേസുകള്‍ 5000 കടന്നു; ആശങ്കയില്‍ രാജ്യം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  5,335 പുതിയ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി|രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  5,335 പുതിയ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറേ മാസങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതിദിന കേസുകള്‍ 5,000 കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,826 പേര്‍ സുഖം പ്രാപിച്ചു, ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,82,538 ആയി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകളുടെ എണ്ണത്തിലുളള വര്‍ധനവ് ആരോഗ്യവകുപ്പിനെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ കൊറോണയുടെ വര്‍ദ്ധനവ് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

രാജ്യ തലസ്ഥാനത്തും കേസുകള്‍ വര്‍ധിച്ചുവരികയാണ്.ഡല്‍ഹിയില്‍ ഇന്നലെ 509 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനത്തിലെത്തി. ഇത് ഏകദേശം 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ദേശീയ തലസ്ഥാനത്ത് കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് ഡല്‍ഹി സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത കെജ്രിവാള്‍ പറഞ്ഞു.

 

 

Latest