Connect with us

Kerala

സൈബര്‍ ആക്രമണം; പോലീസുകാരന്‍ അവധിയില്‍ പ്രവേശിച്ചു

പോലീസുകാരനെ കൈകാര്യം ചെയ്യണമെന്ന ആഹ്വാനമാണ് ഇതിലുള്ളത്.

Published

|

Last Updated

പത്തനംതിട്ട  | കൊടുമണ്‍ അങ്ങാടിക്കലിലെ സി പി എം- സി പി ഐ സംഘര്‍ഷത്തിനിടെ സി പി എമ്മുകാരെ മര്‍ദിച്ചുവെന്ന പേരില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസറുടെ ചിത്രം സഹിതം സി പി എം സൈബര്‍ ആക്രമണം. ചുവന്ന അങ്ങാടിക്കല്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലാണ് സിവില്‍ പോലീസ് ഓഫീസര്‍ ഇ എസ് ഷൈമോന്റെ ചിത്രം സഹിതം പ്രകോപനപരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോലീസുകാരനെ കൈകാര്യം ചെയ്യണമെന്ന ആഹ്വാനമാണ് ഇതിലുള്ളത്.

ഇതിന്റെ ചുവടുപിടിച്ച് സൈബര്‍ സഖാക്കള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് പിന്തുണ അറിയിക്കുകയും ചെയ്തു. പോലീസുകാരന്‍ ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ കൊടുമണ്‍ എസ് എച്ച് ഒയ്ക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. പോലീസിനെ ആക്രമിച്ചത് സിപിഐക്കാരാണെന്നായിരുന്നു സി പി എം ആരോപണം. കല്ലേറിലാണ് ഇവര്‍ക്കു പരുക്കേറ്റത്. എന്നാല്‍ സിപിഎമ്മുകാര്‍ ആക്രമണം നടത്തുന്ന വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നാണ് സിപിഐയുടെ പക്ഷം. പോലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ സിപിഐയ്‌ക്കെതിരെ കേസുണ്ട്.

Latest