cpm idukki confrence
സി വി വര്‍ഗീസ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി
എസ് രാജേന്ദ്രനെ ഒഴിവാക്കി; നാല് വനിതകള്‍ ജില്ലാ കമ്മിറ്റിയില്‍

കുമളി | സി വി വര്‍ഗീസിനെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 39 അംഗ ജില്ലാ കമ്മിയെയും സമ്മേളനം തിരഞ്ഞെടുത്തു. ഇതില്‍ പത്ത് പേര്‍ പുതുമുഖങ്ങളാണ്. ആദ്യമായി നാല് വനിതകളും ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചു. ഇതില്‍ ഒരാള്‍ എം എം മണിയുടെ മകള്‍ സുമ സുരേന്ദ്രനാണ്. നിലവിലെ കമ്മിറ്റിയില്‍ നിന്ന് എട്ട് പേര്‍ ഒഴിവായി. സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന മുന്‍ എം എല്‍ എ എസ് രാജേന്ദ്രനും ഒഴിവാക്കിയവരില്‍പ്പെടും. പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് എസ് രാജേന്ദ്രന്‍ കത്ത് മുഖേന സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ഇന്ന് സമാപിക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലെ പൊതുസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം. സംസ്ഥാനത്തെ മുതിര്‍ന്ന സി പി എം നേതാക്കള്‍ സംബന്ധിക്കും.